എസ്എസ്എൽ സി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും; പരിശോധിക്കേണ്ട വെബ്സൈറ്റുകൾ ഇവയാണ്

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം (SSLC Result 2022) നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് പ്രഖ്യാപിക്കുക.  ജൂൺ 15നകം എസ്എസ് എൽസി ഫലം പ്രഖ്യാപിക്കുമെന്നും പ്ലസ്ടു ഫലം ജൂണ്‍ 20-നകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി.ശിവന്‍ കുട്ടി (V Sivankutty) നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.  keralaresults. nic.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം പരിശോധിക്കാം. മാര്‍ക്ക്‌ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും അവസരമുണ്ട്.  മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്.  രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.  

പരീക്ഷാഫലം എങ്ങനെ അറിയാം?ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക  keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.inഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുകഎസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകുംഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം