ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 38,680 രൂപയായിരുന്നു അന്നത്തെ വില.
15ന് 37,720 രൂപയായി സ്വര്‍ണവില താഴ്ന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. എന്നാല്‍ ആഗോള തലത്തിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ വില ഗണ്യമായി താഴുകയായിരുന്നു.