പ്ലസ് ടു വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്:പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്‍്റെയും ബിജിലിയുടെയും മകന്‍ ആഷിഷ് കെ സന്തോഷാണ് (16) മരിച്ചത്.താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആഷിഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അച്ഛന്‍ സന്തോഷ് മുണ്ടക്കല്‍ യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ്, അമ്മ കൊടുവള്ളി കെഎംഒ സ്കൂളിലെ അധ്യാപികയാണ്. അഭിനവ് കെ സന്തോഷ് ആണ് സഹോദരന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് പ്രസിഡന്‍്റും മുന്‍ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങല്‍ തറവാട് വീട്ടുവളപ്പില്‍.