വ്യവസായ - വാണിജ്യവകുപ്പ് ചിറയിൻകീഴ് താലൂക്കിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.
കേരള സംസ്ഥാന ഗവൺമെന്റിന്റെ സംരംഭ വർഷം 2022-2023 പദ്ധതിയുടെ ഭാഗമായി
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ വാണിജ്യ കേന്ദ്രം തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലും സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉൽഘാഠനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവഹിച്ചു.
പരിപാടിയിൽ ചിറയിൻകീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഇമ്മാനുവൽ, ജയന്തി വി (റിട്ട. വ്യവസായ വികസന ഓഫീസർ )
വ്യവസായ വകുപ്പ് അഞ്ചുതെങ്ങ് പ്രതിനിധി അനുപമ ബിജു, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഓമന ദേവദാസ്,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിഎൻ സൈജുരാജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ്
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫ്ലോറന്സ് ജോൺസൺ, സരിത ബിജു, ദിവ്യ ഗണേഷ്, സജി സുന്ദർ, ഡോൺബോസ്കോ, സോഫിയ ജ്ഞാനദാസ്, ഷീമാ ലെനിൻ, യേശുദാസ് സ്റ്റീഫൻ, ജൂഡ് ജോർജ്, മിനി ജൂഡ്, സിഡിഎസ് ചെയർപേഴ്സൺ ശ്യാമ പ്രകാശ്, സഹകരണ ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ലോണുകൾ, സബ്‌സിഡികൾ, ലൈസൻസ്കൾ എന്നിവയെക്കുറിച്ചുള്ള ടെക്‌നിക്കൽ സെക്ഷൻ ക്ലാസ്സുകളും നടന്നു.