കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുമ്ബു തന്നെ സോണിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂക്കില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്, പാര്‍ട്ടി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് സോണിയയ്ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കേസില്‍ രാഹുല്‍ ഗാ്ന്ധിയെ ഇഡി മുപ്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. വീണ്ടും ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അമ്മയുടെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി രാഹുല്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.