വൈകുന്നേരം ഓടയം ബീച്ചിൽ രണ്ട് കോയമ്പത്തൂർ സ്വദേശികൾ അപകടത്തിൽ പെട്ട് അജയ് വിഘ്‌നേഷ് എന്ന ദന്തൽ ഡോക്ടർ മരിച്ചതിനു പിന്നാലെ ആലംകോട് വഞ്ചിയൂർ പുതിയതടം സ്വദേശി മാഹിൻ (33) വയസ്സ് കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു മരണമടഞ്ഞു. ആ വാർത്തക്ക് പിന്നാലെ വർക്കല പാലച്ചിറ രഘുനാഥപുരം സ്വദേശി അജീഷ് (29) വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് മരണമടഞ്ഞ സങ്കടകരമായ വാർത്തയും എത്തി.
കടലിൽ കുളിക്കാൻ ഉറങ്ങുന്നവർ ദയവായി ശ്രദ്ധിക്കുക. കാഴ്ചയിൽ കടൽ ശാന്തമായിരിക്കും. പക്ഷേ പതിയിരിക്കുന്ന അപകടങ്ങൾ നമുക്ക് അറിവുള്ളതാകണം എന്നില്ല