ആറ്റിങ്ങൽ ഹോമിയോ ആശുപത്രിയുടെ ശോചനീയതയിലും, അധികാരികളുടെ അവഗണനയിലും പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി.

ആറ്റിങ്ങൽ ഹോമിയോ ആശുപത്രിയുടെ ശോചനീയതയിലും, അധികാരികളുടെ അവഗണനയിലും പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ഇന്ന് രാവിലെ 10 ന് ധർണ കോൺഗ്രസ്സ് നേതാവ് അഡ്വ: ജയകുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ VSഅജിത്കുമാർ , TP അംബിരാജ, മണ്ഡലം പ്രസിഡന്റുമാരായ പ്രശാന്തൻ, ഉണ്ണികൃഷ്ണൻ, മറ്റു ഭാരവാഹികളായ ജയച്ചന്ദ്രൻ നായർ, ഗ്രാമം ശങ്കർ,ആലംകോട് അഷ്റഫ്, ശ്രീരങ്കൻ, ആദർശ്, അഡ്വ: സുരേഷ് വിക്രമൻ, കൗൺസിലർമാരായ ഓമനകുമാരി രവികുമാർ, മുൻ കൗൺസിലർ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.