സ്വപ്ന സുരേഷിന്റേയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കൊച്ചി:സ്വപ്ന സുരേഷിന്റേയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നുതെന്നും കോടതി കണക്കിലെടുത്തു. സരിത്ത് നിലവില്‍ പ്രതിയല്ലെന്ന സര്‍ക്കാര്‍ വാദവും അംഗീകരിച്ചു.

സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു