പാലക്കാട് • കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. ചന്ദ്രന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.സ്ഥിരമായി മദ്യപിച്ചെത്തുന്ന ചന്ദ്രൻ, ശാന്തയുമായി നിരന്തരം വഴക്കിട്ടിരുന്നെന്നും മർദിച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു. ഇതു സംബന്ധിച്ച നിരവധി പരാതികളും ഉയർന്നിരുന്നു. ഞായറാഴ്ച രാവിലെ ചന്ദ്രന്റെ മർദനം തടയുന്നതിനിടെ വിറകുകൊള്ളി കൊണ്ടുള്ള അടിയെ തുടർന്നാണ് ചന്ദ്രൻ മരിച്ചതെന്നു ശാന്ത മൊഴി നൽകിയെന്നു പൊലീസ് വ്യക്തമാക്കി.