കല്ലമ്പലത്തെ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍ കോർപ്പിൽ നിന്ന് മുക്ക് പണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടാന്‍ശ്രമിച്ച യുവതികള്‍ അറസ്റ്റില്‍

കല്ലമ്പലത്തെ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോർപ്പിൽ നിന്ന് മുക്കുപണ്ടം
പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതികളാണ് കല്ലമ്പലം പാേലീസിന്റെ
പിടിയിലായത്. 10.06.2022-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം
നടക്കുന്നത്. 10.06.2022ാം തീയതി ഉച്ചയ്ക്ക് പ്രതികളായ  ചെമ്മരുത്തി  വില്ലേജിൽ പനയറ ദേശത്ത് പനയറ ക്ഷേത്രത്തിന് സമീപം മണികണ്ടവിലാസം വീട്ടില്‍ നിന്നും
കൊല്ലം ജില്ലയില്‍ ചാത്തന്നൂര്‍ മീനാട് വില്ലേജില്‍ ശീമാട്ടി വരിഞം മണികണ്ട
വിലാസത്തില്‍ താമസം രത്നമ്മ മകള്‍ 50 വയസ്സുള്ള ജയകുമാരിയും കൊല്ലം
ജില്ലയില്‍ പനയം വില്ലേജില്‍ പെരുമണ്‍ എഞ്ചിനീയറിങ് കോളേജിന് സമീപം
സുജഭവനില്‍ നിന്നും കൊല്ലം കിളികാല്ലൂര്‍ കാരിക്കാട് എഞ്ചിനീയറിങ് കാളേജിന്
സമീപം മലയാളം നഗറില്‍ വടകയ്ക്ക് താമസിക്കുന്ന സുശീല മകള്‍ 36 വയസ്സുള്ള
അശ്വതിയും കല്ലമ്പലത്തെ മുത്തൂറ്റ് ഫിന്‍കോർപ്പ് എന്ന സ്ഥാപനത്തില്‍ എത്തി സ്വര്‍ണമെന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വയ്ക്കാന്‍ കൊടുക്കുകയും അഞ്ച് ലക്ഷംരൂപ ആവശ്യപ്പെടുകയുമായിരുന്നു. മാനേജര്‍ അവര്‍ നല്കിയ ഉരുപ്പടികള്‍
പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി പൊലീസിനെ വിവരം
അറിയിക്കുകയും കല്ലമ്പലം പോലീസ് സ്ഥലത്തെത്തി പ്രതികളെ
പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുന്‍പും
പ്രതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതില്‍ മറ്റ് സംഘങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടായെന്ന് അന്വേഷിച്ചുവരുന്നു. കല്ലമ്പലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫറോസ്.ഐ, എസ് ഐ മാരായ ശ്രീലാല്‍ ചന്ദ്രശേഖരന്‍,സനല്‍
കുമാര്‍, എ.എസ്.ഐ സുനില്‍കുമാര്‍ , SCPO മാരായ ഹരിമാന്‍.ആര്‍ , റീജ ,ധന്യ
,CPO മാരായ ഉണ്ണികൃഷ്ണന്‍ ,കവിത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.