വെഞ്ഞാറമൂട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു വെഞ്ഞാറമൂട് ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും,വനിതകൾക്കായി സ്വയം സുരക്ഷാ പരിശീലനവും നൽകി. ആനാകുടി ഗവ. യു.പി സ്കൂളിൽ വച്ച് സങ്കടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വെഞ്ഞാറമൂട് ജനമൈത്രി പോലീസ് സിആർഒ ഷജിൻ.എ നിർവഹിച്ചു. ആനാകുടി വാർഡ് മെമ്പർ ശ്രീജാ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഓമന സ്വാഗതം പറഞ്ഞു. 150 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ വാമനപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രസാദ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ക്ലാസ്സെടുത്തു. തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരായ മല്ലികാദേവി, ബിജിലേഖ, ഷൈനമ്മ എന്നിവർ വനിതകൾക്കും പെൺകുട്ടികൾക്കും സ്വയം സുരക്ഷാ മുൻകരുതൽ സംബന്ധമായ പരിശീലനം നൽകി. ആശാവർക്കർ വസന്തകുമാരി പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.