ജീവിക്കാൻ അനുവദിക്കൂ, സംസാരിക്കവെ കുഴഞ്ഞുവീണ് സ്വപ്ന

പാലക്കാട്∙ മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കുന്നതിനിടെ സ്വപ്ന വിതുമ്പിയിരുന്നു. 

ഇടനിലക്കാരൻ ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന പറഞ്ഞു. എൻറെ അഭിഭാഷകനെ ഇല്ലാതാക്കാനാണ് ശ്രമം, അതിൻറെ ഭാഗമാണ് കേസ്. ജീവിക്കാൻ അനുവദിക്കുവെന്നും സ്വപ്ന പറഞ്ഞു