കല്ലമ്പലം പുതുശ്ശേരിമുക്കിൽ വാഹനാപകടം. ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു.

കല്ലമ്പലം പുതുശ്ശേരിമുക്കിൽ ഇന്ന് രാവിലെ എട്ടുമണിക്ക് രാജധാനി എൻജിനീയറിങ് കോളേജിലെ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കരവാരം തേവവലക്കാട് പഞ്ചമി ഭവനിൽ ബാബുവിന്റെ മകൻ ഏകലവ്യൻ (28) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏകലവ്യനെ ചാത്തൻപാറ
കെ.റ്റി.സി.റ്റി  ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹം അവിവാഹിതനാണ്. മാതാവ് അരുണ, സഹോദരി പഞ്ചമി. കല്ലമ്പലം പൊലീസ് കേസെടുത്തു.