ചിറയിൻകീഴ് അഴൂർ പെരുമാതുറ പാതയിൽ കലുങ്ക് നിർമ്മാണം : ഗതാഗത നിരോധിച്ചു.

ചിറയിൻകീഴ് അഴൂർ പെരുമാതുറ പാതയിൽ അഴൂർ പാലത്തിനു സമീപമുള്ള കലുങ്ക് അപകടാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്നു പുനർനിർമാണം നടത്തുന്നതിനാൽ ഈ മാസം 13 മുതൽ ഒരു മാസം ഇതുവഴി പെരുമാതുറയിലേക്കും തീരദേശപാതയിലേക്കുമുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് കഴക്കൂട്ടം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ചിറയിൻകീഴ് അഴൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ചിറയിൻകീഴ് - കടയ്ക്കാവൂർ റോഡിൽ ആനത്തവട്ടം ജംക്ഷനിൽ നിന്നു തിരിഞ്ഞു മുഞ്ഞമൂട് പാലംവഴി തീരദേശപാതയിലെത്തി പെരുമാതുറ ഭാഗത്തേക്കു പോകണം .