സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. ഒരു മാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയാക്കി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനി മുതൽ 12 ടിക്കറ്റ് മാസം ബുക്ക് ചെയ്യാം. അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 24 ടിക്കറ്റും ബുക്ക് ചെയ്യാം. റെയിവേ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ന് മുതൽ യാത്രക്കാർക്ക് സംവിധാനം പ്രയോജനപ്പെടുത്താം.(indian railway increases limit of online booking irctc)ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് നിലവിൽ 12 ടിക്കറ്റും ഇതില്ലാത്ത IRCTC ലോഗിൻ ഉപയോഗിച്ച് 6 ടിക്കറ്റും ആണ് നിലവിൽ ബുക്ക് ചെയ്യാനാകുന്നത്. ഇത് യഥാക്രമം 24ഉം 12ഉം ആകും.