ജലജീവൻ മിഷൻ ആറ്റിങ്ങൽ സെക്ഷനിൽ വൊളണ്ടിയർമാരെ നിയമിക്കുന്നു.

ആറ്റിങ്ങൽ: ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ സെക്ഷനിൽ സന്നദ്ധപ്രവർത്തകരെ നിയമിക്കുന്നു. 179 ദിവസത്തേക്കാണ് പ്രതിദിനം 755 രൂപ നിരക്കിൽ ഒരു മാസത്തേക്ക് പരമാവധി 19,980 രൂപ നിരക്കിലാണ് നിയമനം. സിവിൽ മെക്കാനിക്കൽ ഡിപ്ലോമ ഐടിഐ ഇവയിലേതെങ്കിലും കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ജല വിതരണ രംഗത്ത് പ്രവർത്തിപരിചയം ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

അഭിമുഖം ഈ മാസം 15ന് രാവിലെ 10:30 ന് വാട്ടർ സപ്ലൈ  ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ നടക്കും