വര്‍ക്കലയിൽ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു

തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയിൽപ്പെട്ട് മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരം. വിനോദസഞ്ചരികളായി സമീപത്തെ റിസോർട്ടിൽ എത്തിയവരാണ് അപകടത്തിൽപെട്ടത്.