യുവ അഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

അയൽവാസികൾ പറയുന്നതനുസരിച്ച് അഷ്ടമി വീടിന് പുറത്ത് നിന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിനകത്തേക്ക് കയറി പോവുകയായിരുന്നു എന്നും പറയുന്നു. അതിൻറെ അടിസ്ഥാനത്തിൽ  ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് കയറിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് കയർ അറുത്ത് മാറ്റി കൊട്ടാരക്കര ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.