ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ അറസ്റ്റിൽ

വർക്കല സ്വദേശിനിയായ  ഭിന്നശേഷിക്കാരി ബാലികയെ ഐസ്ക്രീം നൽകാമെന്ന് പറഞ്ഞു പ്രതിയുടെ കടയ്ക്കുള്ളിൽ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച  വർക്കല കോട്ടുമൂല വയലിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് മകൻ ഷുക്കൂർ വയസ്സ്  60 നെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷി ക്കാരിയായ ബാലിക അ അമ്മയോടൊപ്പം സ്ഥിരം പ്രതിയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വരാറുണ്ടായിരുന്നു. സംഭവദിവസം കുട്ടി  തനിച്ച് കടയിൽ വന്നപ്പോൾ ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കടയ്ക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും കുട്ടിയെ  തിരക്കി വന്ന അമ്മ  പീഡനം ധന ശ്രമം  നേരിൽ കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വർക്കല വള്ളക്കടവ് ഭാഗത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.