പോസ്റ്റ് ഓഫീസുകൾ സ്മാർട്ട്‌ ആകുന്നു : നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യം ഏർപ്പെടുത്തി കേന്ദ്രസർക്കാർ.

രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ എന്‍ഇഎഫ്ടി NEFT (നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) സൗകര്യം ഏര്‍പ്പെടുത്തി.

പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് എന്‍ഇഎഫ്ടി മുഖാന്തരം ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിംഗ് സേവനത്തിലൂടെ മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ സാധിക്കും.

ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് സംവിധാനത്തിലൂടെ പണം അയക്കുമ്ബോള്‍ മറ്റ് ചാര്‍ജുകള്‍ ഈടാക്കുന്നില്ല. ഒരു ദിവസം 5 ഇടപാടുകള്‍ നടത്താം. കൂടാതെ, ഒറ്റത്തവണ പരമാവധി 2 ലക്ഷം രൂപ വരെ അയക്കാന്‍ സാധിക്കും. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ അയക്കാം. എല്ലാ ബ്രാഞ്ചുകളുടെയും ഐഎഫ്‌എസ് കോഡ് IPOS0000DOP ആയിരിക്കും.

പോസ്റ്റ് ഓഫീസ് കൗണ്ടര്‍ മുഖേന പണം അയക്കുമ്ബോള്‍ സര്‍വീസ് ചാര്‍ജിന് പുറമേ ജിഎസ്ടിയും ഈടാക്കും.