ഓപ്പറേഷൻ മത്സ്യ അഞ്ചുതെങ്ങിലും : പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ അഞ്ചുതെങ്ങിലെ സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്ന് 5000 കിലോയോളം (കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല) പഴകിയ മത്സ്യം പിടിച്ചെടുത്തു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശം പ്രവർത്തിയ്ക്കുന്ന സ്വകാര്യ മത്സ്യലേല ചന്തയിൽ നിന്നാണ് ഇന്ന് രാവിലെയോടെ ഫുഡ്‌ ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ്ന്റെ മൊബൈൽ ചെക്കിങ് യുണിറ്റ്ന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്.

അഞ്ചോളം കണ്ടയ്നർ വാഹനങ്ങളിൽ നിന്നായി 5000 കിലോ  (കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല)  മത്സ്യമാണ് ഇന്ന് രാവിലെയോടെ പിടിച്ചെടുത്ത് നശിപ്പിച്ചത്. കണ്ടയ്നർ വാഹനങ്ങൾ വഴി പഴകിയ മീന്നുകൾ സ്വകാര്യ ചന്തയിൽ എത്തിച്ച് ലേലം ചെയ്തു വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്  ഭക്ഷ്യ സുരക്ഷ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.

ചൂര, കൊഴിയാള, വാള, നെത്തോലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മത്സ്യം ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടുകയായിരുന്നു. മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്കയച്ചു.