ഡൽഹിയിൽ ഇന്നും സംഘർഷം, ജെബി മേത്തർ ഉൾപ്പെടെയുള്ള എംപിമാരെ വലിച്ചിഴച്ചുകൊണ്ടുപോയി പോലീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി രാഹുൽഗാന്ധി ഇ ഡി ഓഫീസിലെത്തി.ഇ ഡി  ഓഫീസിലേക്ക് പ്രകടനമായെത്തിയ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് തടഞ്ഞു. ജെബി മേത്തർ ഉൾപ്പെടെയുള്ള എംപിമാരെ വലിച്ചിഴച്ചുകൊണ്ടുപോയി കസ്റ്റഡിയിലെടുത്തു. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നും അറസ്റ്റിൽ. സുർജേവാല ഉൾപ്പെടെയുള്ള നേതാക്കളെ എഐസിസി ആസ്ഥാനത്ത് നിന്നും അറസ്റ്റ് ചെയ്തു. എത്രദിവസം വേണമെങ്കിലും അകത്ത് ഇട്ടോട്ടെ എന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.