കൊച്ചി: മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡയിൽ പ്രചരണം നടത്തിയ കേസിൽ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിനെതിരെ കേസ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കൃഷ്ണരാജിനെതിരെ കേസെടുത്തത്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. മെയ് 25 ന് കൃഷ്ണരാജ് കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ അഭിഭാഷകൻ അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി നൽകിയ പരാതിയിൽ കേസെടുത്തത്.