ടി ടി ഇ ആണെന്ന് വിശ്വസിപ്പിച്ച് വിവാഹം,റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ

റെയില്‍വേയില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിച്ചതെന്നും ബിനിഷയ്ക്കെതിരെ പരാതി ഉണ്ട്. എല്ലാ ദിവസവും രാവിലെ ഭര്‍ത്താവ് ബിനിഷയെ റെയില്‍വേ സ്റ്റേഷനില്‍കൊണ്ടുവിടുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ജോലിക്കുപോയ ബിനിഷ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലിസില്‍ പരാതിനല്‍കി. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി ആര്‍ പി എഫിന്റെപിടിയിലാവുന്നത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് ബിനീഷ പലരെയും തട്ടിപ്പിനിരയാക്കിയത്. റെയില്‍വേയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞത് വിശ്വസിച്ച്‌ 50,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ നല്‍കി വഞ്ചിക്കപ്പെട്ടവരുണ്ടെന്നു പൊലിസ് പറഞ്ഞു. അഞ്ചു പരാതികളാണു നിലവില്‍ പൊലിസിനു ലഭിച്ചത്. യുവതിയുടെ ബാങ്ക് അക്കൗണ്ട്പരിശോധിച്ചപ്പോള്‍ പലയിടത്ത് നിന്നു പണം ലഭിച്ചതായും പൊലിസ് കണ്ടെത്തി.

അപേക്ഷാ ഫീസായി 10,000 രൂപ, പരീക്ഷയ്ക്കു 10,000, യൂനിഫോമിനു 5,000, താമസത്തിനുംഭക്ഷണത്തിനുമായി 15,000 എന്നിങ്ങനെ പണംവാങ്ങിയാണ് തട്ടിപ്പ്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പലരും പരാതിയുമായി രംഗത്തെത്തുകയായിരുന്നു.