കെപിസിസി ആസ്ഥാനത്തിന് നേർക്ക് ആക്രമണം; നാളെ കരിദിനം ആചരിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേർക്ക് ആക്രമണം. ഇന്ദിരാഭവന് നേർക്ക് കല്ലേറുണ്ടായി. ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറി. കെപിസിസി ആസ്ഥാനത്ത് നിർത്തിയിട്ടിരുന്ന കാറിനു കേടുപാട് വരുത്തി.മുതിർന്ന നേതാവ് എ കെ ആൻറണി ഓഫീസിനകത്ത് ഇരിക്കുമ്പോഴാണ് കല്ലേറുണ്ടായത്. പിന്നിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ്.

അക്രമത്തിൽപ്രതിഷേധിച്ച് നാളെ കോൺഗ്രസ് കരിദിനം ആചരിക്കുമെന്ന് ഇന്ദിരാ ഭവൻ സന്ദർശിച്ച ശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. വിമാനത്തിൽ ആക്രമിച്ചത് ഇ പി ജയരാജൻ എന്ന് സുധാകരൻ പറഞ്ഞു. ഇ പി ജയരാജനോട് ജനം പ്രതികാരം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു