തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. 2020ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.സർവീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.110 പവന്‍ സ്വർണവും 140 ഗ്രാം വെള്ളിയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ റിപ്പോർട്ട് നൽകി.നടപടി നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടിയാണ് റിപ്പോർട്ട് നൽകിയത്. സ്വര്‍ണത്തിനും വെള്ളിക്കും പുറമേ 47000 രൂപയും കോടതിയില്‍ നിന്ന് മോഷണം പോയിരുന്നു. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷണം നടത്തും.