മംഗലാപുരത്ത് മധ്യവയസ്കന് വെട്ടേറ്റു

കൊല്ലൂർക്കോണം സ്വദേശി ഇബ്രാഹിം (64) നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊയ്ത്തൂർകോണത്ത് വാടകയ്ക്ക് താമസിക്കുന്ന കരിക്കകം സ്വദേശി ബൈജുവിനെ മംഗലാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. തെങ്ങ് കയറ്റക്കാരനായ ബൈജു കൈയിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് വെട്ടുകയായിരുന്നു. ഇബ്രാഹിമിന്റെ ചെവി അറ്റുപോകുകയും തലയ്ക്കും കൈപ്പത്തിയ്ക്കും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.