യാക്കോബായ സുറിയാനി സഭ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് കാലം ചെയ്തു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം.

മലബാര്‍ ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പൊലീത്ത ആയിരുന്നു. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.

മീനങ്ങാടി സെന്റ് മേരീസ് കോളേജ്, സെന്റ് പീറ്റേഴ്‌സ് ആൻ്‌  സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു.