സംസ്ഥാനപാതയിൽ വെഞ്ഞാറമൂട് യുപി സ്കൂളിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. .കീഴായി ക്കോണം ശാലിനി ഭവന് സമീപം മംഗലശ്ശേരി വീട്ടിൽ അഭിൻ ലാൽ 24 ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം.സുഹൃത്ത് സച്ചുവിനൊപ്പം ബൈക്കിൽ വരവേ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.സാരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് ഉച്ചയോടെ അഭിൻ ലാലിന്റെ മരണം സംഭവിക്കുകയായിരുന്നു
വിജയൻ സെലീന ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ ്് അഖിൽ,
ആരോമൽ .