സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് വിധേയയായത്. ചികിത്സ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയെ സമീപിച്ചത്.
ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.
ബെംഗളൂരു സ്വദേശിയായ സ്വാതി തമിഴ്, കന്നഡ സിനിമകളില്‍ ശ്രദ്ധേയനായ. വിഷ്ണു വിശാല്‍ നായകനായി എത്തിയ എഫ്‌ഐആറില്‍ അഭിനയിച്ചിരുന്നു. കൂടാതെ 6 ടു 6 എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചു. പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു. 21 വയസ്സ് മാത്രമായിരുന്നു പ്രായം. ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു.