ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്‌ക്കേണ്ട തുകയിൽ വൻ വർദ്ധന.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവെയ്‌ക്കേണ്ട തുക വര്‍ദ്ധിപ്പിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമായി.

ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവില്‍ 1000 രൂപ), ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ (നിലവില്‍ 2000 രൂപ), ജില്ലാ പഞ്ചായത്ത് 5000 രൂപ (നിലവില്‍ 3000 രൂപ) എന്നിങ്ങനെയാണ് വര്‍ദ്ധിപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്‌ക്കേണ്ട തുക നിര്‍ദിഷ്ട തുകയുടെ പകുതിയാണ്.

ജൂലൈ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പുതുക്കിയ ഡിപ്പോസിറ്റ് തുക ബാധകമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.