താരവിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനും മഹാബാബലിപുരത്തെത്തി. ഷാരുഖ് ഖാന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് തന്റെ നായികയുടെ സ്പെഷ്യല്‍ഡേയില്‍ പങ്കെടുക്കാന്‍ സൂപ്പര്‍താരം എത്തിയത്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
നടൻ രജനീകാന്തും തമിഴ് താരങ്ങളായ വിജയ് സേതുപതി, രാധിക ശരത് കുമാർ എന്നിവരും എത്തിയതായാണ് റിപ്പോർട്ട്.