മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരാണ് മരിച്ചത്.
വഴക്കിന് പിന്നാലെ വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകന്‍ സുഭാഷും ആത്മഹത്യ ചെയ്തെന്നാണ് വിവരം.ബാബുവിനെ വീടിന് പുറകുവശത്തുള്ള മരത്തിലും സുബീഷിനെ മുറിക്കുള്ളിലും ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്