തിരുവനന്തപുരം: ബസ് സ്റ്റാൻഡിൽ (Bus Stand( ഡാൻസ് ചെയ്യുന്ന (viral Dance) ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ വൈറൽ കാഴ്ച. നിർത്തിയിട്ടിരുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങുന്ന, ബസ് സ്റ്റേഷനുള്ളിൽ നിന്ന് ഡാൻസ് കളിക്കുന്ന യുവാവ് ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സോഷ്യൽ മീഡിയ. ഇപ്പോൾ ആളെ കണ്ടെത്തിയിട്ടുണ്ട്. പറവൂർ സ്വദേശി അമൽ ജോൺ എംജെ (Amal John MJ) ആണ് ഈ കലാകാരൻ. അമലിന്റെ ഇൻസ്റ്റഗ്രാം പേജ് നിറയെ ഇത്തര അടിപൊളി ഡാൻസ് വീഡിയോകളുണ്ട്. പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് ഏറ്റവും പുതിയ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി മാറുകയായിരുന്നു. അമലിന്റെ മിക്ക വീഡിയോകൾക്കും ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. കടൽത്തീരത്തും, പാർക്കിലും വീട്ടിലും റോഡിലും ഒക്കെ നിന്നാണ് അമൽ വീഡിയോ ചെയ്തിരിക്കുന്നത്. അമലിന്റെ ഇൻസ്റ്റഗ്രാം പേജ് നിറയെ ഇത്തരം വീഡിയോകളാണ്.