അതിദാരിദ്ര്യ പട്ടികയിലെ കുടുംബങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനംമുഖേനയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷയ്ക്കൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് വേറെ വേണ്ട.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ അതിദാരിദ്ര്യ പട്ടികയിലെ കുടുംബങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനംമുഖേനയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷയ്ക്കൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

അഗതി, ആശ്രയ പട്ടികയിലുള്ളവര്‍ക്കും ഇതു ബാധകമാണ്. പതിനാലാം പഞ്ചവത്സരപദ്ധതി ധനസഹായ ഇളവ് മാര്‍ഗരേഖയിലാണ് ഇക്കാര്യം.

പൊതുവിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വില്ലേജ് ഓഫീസറില്‍നിന്ന് വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയ്ക്കൊപ്പമില്ലെങ്കിലും ആനുകൂല്യ വിതരണത്തിനുമുമ്ബ് ഹാജരാക്കിയാല്‍ മതി. 10,000 രൂപയില്‍ താഴെയുള്ള ആനുകൂല്യങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വരുമാനം സംബന്ധിച്ച്‌ നിര്‍വഹണ ഉദ്യോഗസ്ഥന്‍ സ്വയം തയ്യാറാക്കുന്ന സാക്ഷ്യപത്രം മതി. രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റാവശ്യങ്ങള്‍ക്ക് വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റോ പകര്‍പ്പോ ഉപയോഗിക്കാം.