തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി ബാധകമായിരിക്കും. ജൂണ്‍ 26-നാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 1987-ൽ ഐക്യരാഷ്ട്രസഭ മുൻകൈയ്യെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം തുടങ്ങിയത്.
മദ്യവിൽപ്പനകേന്ദ്രങ്ങൾ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലേക്ക് മാറും: എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളേയും സൂപ്പർ മാർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. മദ്യവില കുറയ്ക്കാൻ അടുത്തയാഴ്ചയോടെ നടപടി തുടങ്ങും. ഐടി പാർക്കുകളിൽ ആവശ്യപ്പെട്ടാൽ മദ്യ ലൈസൻസ് നൽകുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു