ട്രെഡ്മില്ലില്‍ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീണു,അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂർ:വ്യായാമത്തിനിടെ തലയിടിച്ച്‌ വീണ് കെഎസ്‌ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു.ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൃശൂര്‍ മാള പുത്തന്‍ചിറയില്‍ സി എ സജീവാണ്(43) മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം.ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയിടിച്ച്‌ വീണതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.സജീവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.