വർക്കലയിൽ വീണ്ടും പോക്സോ കേസ്..

ഇടവ സ്വദേശിയായ പ്രായ പൂർത്തിയാകാത്ത അതിജീവതയെ സ്നേഹം നടിച്ച് തട്ടി കൊണ്ട് പോയ കേസിൽ ഇടവ സ്വദേശിയായ യുവാവ് അറസ്റ്റിൽ.ഇടവ വെറ്റക്കട ഇടക്കുഴി വീട്ടിൽ നസീർ മകൻ നൈജു നസീർ(25) ആണ് അറസ്റ്റിലായത്.സ്കൂളിൽ പഠിക്കുകയായിരുന്ന അതിജീവിതയെ  വശീകരിച്ച്  പ്രണയത്തിലാക്കുകയും, ഈ  കഴിഞ്ഞ ദിവസം അർദ്ധരാത്രി വീട്ടുകാർ ഉറങ്ങി കിടന്ന സമയം നോക്കി പെൺകുട്ടിയെ ഭീഷണി പ്പെടുത്തി വീട്ടിൽ നിന്ന് കടത്തി  കൊണ്ട് പോവുകയും ചെയ്തു.പെൺകൂട്ടി വീട്ടിൽ ഇല്ലെന്ന് അറിഞ്ഞ മാതാപിതാക്കൾ ബന്ധുക്കളുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയാണെന്ന് അറിഞ്ഞ പ്രതി , കുട്ടിയെ റോഡിൽ ഉപേക്ഷിച്ച് കടന്ന് കളയുകയാണ് ഉണ്ടായത്.തുടർന്ന് മാനസികമായി തളർന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം അയിരൂർ പോലീസ് സ്റ്റേഷനിൽ കേസ് എടുത്ത് പ്രതിയെ അറസ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയിരൂർ എസ്സ് എച് ഓ യുടെ നിർദ്ദേശാനുസരണം എസ് ഐ സജിത്ത്,എ എസ് ഐ മാരായ  ഇതിഹാസ്, സുനിൽ,സുജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.