ഗൾഫ് പ്രക്ഷേപണ കലയുടെ ഇതിഹാസം വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. കഴിഞ്ഞ രാത്രി രണ്ടു മണിക്ക് ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ വൃക്ക രോഗസംബന്ധമായ അസുഖം കാരണമാണ് മരണം. ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാരം. 74 വയസ്സ്
90 കളിൽ യുഎ ഇ യിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോൾ റാസ് അൽ ഖൈമ യിൽ നിന്നുള്ള ആ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി ശ്രീധരൻ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂർ പ്രക്ഷേപണം ആയി വളരുകയായിരുന്നു.
2018 ൽ ഗൾഫ് റേഡിയോ യിൽ നിന്ന് റിട്ടയർ ചെയ്‌ത് നാട്ടിൽ കഴിയുകയായിരുന്നു. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.