തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ ചുമതലക്കാരായ ഓരോ ഡോക്ടർമാരെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് മന്ത്രി പറഞ്ഞു. പുറത്തു നിന്ന് എത്തിയവർ കിഡ്നി അടങ്ങിയ പെട്ടി എടുത്തു ഓടിയെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.