നിയന്ത്രണംവിട്ട ബൈക്ക് കെഎസ്ആർടിസി ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.പന്മന പുത്തന്‍ചന്ത ചെപ്പള്ളില്‍ കിഴക്കതില്‍ ഷെരീഫാബീവിയുടെയും ഷാജഹാന്റെയും മകന്‍ എസ്.ഷഹന്‍ഷാ (19), വടക്കുംതല പറമ്പിമുക്ക് കോയിക്കലയ്യത്ത് വീട്ടില്‍ ബഷീറിന്റെയും റംലയുടെയും മകന്‍ സുധീര്‍ (20) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ രാമന്‍കുളങ്ങര മേടയില്‍മുക്കിനു സമീപത്തായിരുന്നു അപകടം.സുധീറാണ് ബൈക്ക് ഓടിച്ചിരുന്നത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മേടയില്‍മുക്കിനുസമീപം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടതോടെ മറികടക്കാന്‍ ശ്രമിക്കവേയാണ് നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി. വേണാട് ബസ്സുമായി ഇടിച്ചത്.

ഇടിക്കുന്നതിനു മുമ്പുതന്നെ നിയന്ത്രണംവിട്ട ബൈക്കില്‍നിന്ന് പിന്നിലിരുന്ന ഷഹന്‍ഷാ റോഡിലേക്ക് തെറിച്ചുവീണിരുന്നു.തൊട്ടുപിന്നിലുണ്ടായിരുന്ന കാറിനു മുന്നിലേക്കാണ് ഇരുവരും വീണത്.