നിങ്ങളുടെ മൊബൈൽ നമ്പരുകൾ കൂട്ടിനോക്കി സംഖ്യാശാസ്ത്ര പ്രകാരമുള്ള ഭാഗ്യമറിയാം.

സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്പറിലുള്ള മൊബൈല്‍ നമ്പറുകള്‍ തിരഞ്ഞെടുക്കുന്നവരും കുറവല്ല.

മൊബൈല്‍ മ്പറുകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.

ഉദാഹരണമായി ഒരാളുടെ മൊബൈല്‍ നമ്പർ 8267110032 എന്നിരിക്കട്ടെ , ഇത് കൂട്ടിക്കഴിയുമ്പോള്‍ കിട്ടുന്ന സംഖ്യ (8+2+6+7+1+1+0+0+3+2=30 , 3+0=3) മൂന്ന് ആണ്.

ഇതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്ന് കണ്ടെത്താം.

1️⃣ഒന്ന്

വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂല ഊര്‍ജത്തെ വര്‍ധിപ്പിച്ച്‌ ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി തീര്‍ക്കും. അതിനാല്‍ ബിസിനസുകാര്‍ക്കും ജോലിയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ നമ്ബര്‍ ആണിത്. എന്നാല്‍ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ നമ്ബര്‍ അല്ല.

2️⃣രണ്ട്

പ്രണയിക്കുന്നവര്‍ക്ക് ചേര്‍ന്ന സംഖ്യയാണിത്. ഈ സംഖ്യ വ്യക്തികളില്‍ ദയാലുത്വവും നയതന്ത്രവും സഹകരണവും വര്‍ധിപ്പിക്കുന്നതിനാല്‍ സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ഉത്തമമായ നമ്ബറാണിത്.

3️⃣മൂന്ന്

സര്‍ഗ്ഗശക്തിയുള്ള നമ്ബര്‍ ആണ് മൂന്ന് . അതിനാല്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ചേര്‍ന്ന നമ്ബറാണിത് .എന്നാല്‍ എല്ലാകാര്യത്തിലും വിജയം ആഗ്രഹിക്കുന്നവര്‍ക്ക് അനുജോജ്യമായ നമ്ബര്‍ അല്ല .

4️⃣നാല്

സ്ഥിരതയുള്ളതും വിശ്വാസയോഗ്യവുമായ ഒരു സംഖ്യ ആണ് . നിക്ഷേപസ്ഥാപനങ്ങള്‍ക്കും നിയമസ്ഥാപങ്ങള്‍ക്കും പറ്റിയ നമ്ബറാണിത്.കൂട്ടുകുടുംബത്തില്‍ ജീവിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു സംഖ്യയുമാണിത്.

5️⃣അഞ്ച്

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ നമ്ബറാണ് അഞ്ച്. സ്വാതന്ത്രമോഹികള്‍ക്കും യാത്രയിഷ്ടപ്പെടുന്നവര്‍ക്കും ഒറ്റക്കുതാമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചേര്‍ന്ന ഒരു നമ്ബറുമാണ്.

6️⃣ആറ്

കുടുംബസ്നേഹികള്‍ക്കു ചേര്‍ന്ന നമ്ബറാണിത്. കുടുംബ സൗഹൃദ ബന്ധങ്ങള്‍ക്ക് ഊഷ്മളതയും ശക്തിയും പകരുന്ന ഒരു സംഖ്യയുമാണ്.ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു അനുയോജ്യമായ നമ്ബറാണെങ്കിലും പ്രണയാന്വേഷകര്‍ക്ക് ഈ നമ്ബര്‍ നന്നല്ല .

7️⃣ഏഴ്

ശക്തവും നിഗൂഢവുമായ നമ്ബറാണ് ഏഴ് . വിദ്യാര്‍ഥികള്‍ക്കും തത്വചിന്തകര്‍ക്കും ചേര്‍ന്ന നമ്ബറാണിത്. ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്തിനു സഹായകമാകുന്ന നമ്ബറാണിത്.

8️⃣എട്ട്

ബിസ്സിനസ്സ് രംഗത്തുള്ളവര്‍ക്ക് ഏറ്റവും ചേര്‍ന്ന നമ്ബറാണ്‌ എട്ട്. ജീവിതത്തിലും തൊഴിലിലും പുരോഗതി ആഗ്രഹിക്കുന്നവര്‍ക്കും ഈ നമ്ബര്‍ നന്ന്.

9️⃣ഒന്‍പത്

പൊതുവെ ഒന്‍പത് ഒരു ഭാഗ്യനമ്ബറാണ്‌. കാരുണ്യത്തെയും ആദര്‍ശത്തെയും പ്രതിനിധീകരിക്കുന്ന നമ്ബറാണിത്. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ചേര്‍ന്ന നമ്ബറല്ല ഇത്.