പോത്തൻകോട് കൊലപാതക കേസിൽ തിരുവന്തപുരം ജില്ലാ ജയിലിൽ കഴിയുകയാണ് രാജേഷ്. ഇതിനിടെയാണ് റൂറൽ എസ് പി Dr ദിവ്യ വി ഗോപിനാഥ് IPS ന്റെ നിർദ്ദേശപ്രകാരം, ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ അഴൂർ ക്ഷേത്രത്തിന് സമീപം വിളവീട്ടിൽ രാജേന്ദ്രൻ മകൻ ഒട്ടകംരാജേഷിനെ ( 33 ) കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കി. ആറ്റിങ്ങൽ Dysp ഡി എസ് സുനീഷ് ബാബു, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് Dysp സ്റ്റുവർട്ട് കീലർ, ചിറയിൻകീഴ് SHO ജി ബി മുകേഷ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ Dr നവജ്യോത് സിംഗ് ഖോസ IAS പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ചിറയിൻകീഴ് SI അമീർത് സിംഗ് നായകം ജില്ലാ ജയിലിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്ത് തിരുവന്തപുരം സെൻട്രൽ ജയിലിലാക്കിയത്. പോത്തൻകോട് സുധീഷ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ആറ് മാസമാണ് കരുതൽ തടങ്കൽ . ഡോ : ദിവ്യ വി ഗോപിനാഥ് റൂറൽ എസ് പി യായി ചുമതലയേറ്റശേഷം ഇതുവരെ 9 പേരെ ഗുണ്ട നിയമപ്രകാരം തടവിലാക്കിയിട്ടുണ്ട്.