⚠️ ശ്രദ്ധിക്കുക..ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്...* എസ്ബിഐ യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു; ഈ മെസേജിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പിഐബി മുന്നറിയിപ്പ്*

ന്യൂഡൽഹി :* എസ്ബിഐയുടെ പേരിൽ വ്യാജസന്ദേശം പ്രചാരിക്കുന്നു. മുന്നറിയിപ്പുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തി. അക്കൗണ്ട് ബ്ലോക്കായി എന്ന എസ്എംഎസ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ വരുന്ന മെസേജുകൾ വ്യാജമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.

എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് ആണെന്ന എസ് എം എസ് ലഭിക്കുകയും ഒപ്പം ഒരു ലിങ്ക് നൽകുകയും ചെയ്തുള്ളതാണ് വ്യാജ സന്ദേശം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങളടക്കം നൽകിയാൽ അക്കൗണ്ട് ശരിയാകുമെന്നുമാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങൾ പങ്കിടരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു.

എസ് ബി ഐ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇ മെയിലിലൂടെയോ, എസ് എം എസിലൂടെയോ ആവശ്യപ്പെടില്ലെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാൻ ആവശ്യപ്പെടുന്ന ഇ മെയിലുകളോ എസ് എം എസോ എസ് ബി ഐയുടെ പേരിൽ ലഭിച്ചാൽ report.phishing@sbi.co.in എന്ന വിലാസത്തിൽ ഉടൻ അറിയിക്കണണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.