തോട്ടയ്ക്കാട് കോൺഗ്രസ്-യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കുറ്റാരോപിതരായ സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾ ജനങ്ങൾ ഏറ്റെടുത്തത്തിൽ വിറളി പൂണ്ട് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ സി പി എം,ഡി വൈ എഫ് ഐ ഗുണ്ടകൾ നടത്തിയ ഹീനമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്-യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തലവിള മുക്ക് ജംഗ്ഷനിൽ പ്രതിഷേധവും-മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും
സംഘടിപ്പിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളയ അഭിലാഷ് ചാങ്ങാട്,മുഹമ്മദ്‌ അജ്മൽ മണിലാൽ തോട്ടയ്ക്കാട് , ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.