കൃഷ്ണസാഗരയ്ക്ക് അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആദരം.

BSc Biotechnology ( multi major ) വിഷയത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാംറാങ്കും , കോളേജ് തലത്തിൽ ( കാര്യവട്ടം ഗവൺമെന്റ് കോളേജ് ) ഒന്നാം റാങ്കും നേടി നാടിന്റെ ആദിമാനമുയർത്തിയ അഞ്ചുതെങ്ങ് സ്വദേശിനി കൃഷ്ണസാഗരയ്ക്ക  കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആദരം.

അഞ്ചുതെങ്ങ് കായിക്കര മൂലയിൽത്തോട്ടം ചാത്തിയോട് വീട്ടിൽ ഗോകുലൻ , ദമ്പതികളുടെ മകൾ കൃഷ്ണ സാഗരയെയാണ് അടൂർ പ്രകാശ് എംപി പൊന്നാട ചാർത്തി ആദരിച്ചത്.

ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി എംജെ ആനന്ദ്‌, മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്, യേശുദാസൻ സ്റ്റീഫൻ, മുൻ മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിവ്യ ഗണേഷ്,മണ്ഡലം കമ്മറ്റി അംഗങ്ങളായ അജയകുമാർ, ഷാജി സാർ, ചന്ദ്രൻ, ഔസേപ്പ് അന്റണി, നൗഷാദ്, ബൈജു പാപ്പച്ചൻ,  തുടങ്ങിയവർ പങ്കെടുത്തു