പ്രതീക്ഷിച്ച ഗ്രേഡ് കിട്ടിയില്ല,കായംകുളത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

ആലപ്പുഴ:എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ കായംകുളത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി.എറണാകുളത്തു നിന്നാണ് ഇരുവരേയും കണ്ടെത്തിയത്.

കുട്ടികളെ കാണാതായതിന് പിന്നാലെ രക്ഷിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാല് മണിക്ക് ശേഷമാണ് ഇവരെ കാണാതായത്. പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.