ഇ- വാലറ്റ് ആപ്പുകൾ അധികാരികമായത് എന്ന് ഉറപ്പാക്കിയ ശേഷം പ്‌ളേ സ്റ്റോറുകൾ, ആപ്പ് സ്റ്റോറുകൾ വഴി മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

വലിയൊരു വിഭാഗം ഉപഭോക്താക്കൾ ഇപ്പോൾ തങ്ങളുടെ  സ്മാർട്ട്ഫോണുകളിലൂടെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. യുപിഐ, മൊബൈൽ വാലറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ വൻപിച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. 

ഡിജിറ്റൽ പേയ്‌മെന്റുകൾ നൽകുന്ന സൗകര്യം വളരെ വലുതാണ്. എന്നിരുന്നാലും, അപകടസാധ്യതകളും ഉൾപ്പെട്ടിട്ടുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് അറിവും ശ്രദ്ധയും ആവശ്യമാണ്. 

സൈബർ കുറ്റവാളികൾ ഉപഭോക്താക്കളെ കബളിപ്പിച്ച് യഥാർത്ഥ ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കാനും  അവരുടെ സ്‌മാർട്ട്‌ഫോണിലേക്ക് ബാക്ക്‌ഡോർ എൻട്രി അനുവദിക്കാനും കഴിയും.

വാലറ്റുകൾ അധികാരികമായത് എന്ന് ഉറപ്പാക്കിയ ശേഷം പ്‌ളേ സ്റ്റോറുകൾ, ആപ്പ് സ്റ്റോറുകൾ വഴി മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. 

SMS ലൂടെയോ, മറ്റു ലിങ്കുകളിലൂടെയോ, ഇമെയിൽ വഴിയോ അയച്ചുകിട്ടുന്ന ലിങ്കുകൾ വഴി ഒരിക്കലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

#keralapolice