കൊല്ലമ്പുഴ പാർക്ക് നശിച്ചു പോകുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

ആറ്റിങ്ങൽ നഗരസഭ കൊല്ലമ്പുഴ കുട്ടികളുടെ പാർക്ക് നശിച്ചു പോകുന്നതിലും, തുറക്കാത്തതിലും പ്രതിഷേധിച്ചുകൊണ്ട് പ്രതിഷേധ ധർണ നടത്തി. ധർണാ സമരം ഡിസിസി ജനറൽ സെക്രട്ടറി
  P. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അംബിരാജ, മണ്ഡലം പ്രസിഡന്റ്‌ തോട്ടവാരം, കൗൺസിലർ കെ. ജെ രവികുമാർ,ജയചന്ദ്രൻ,ജയകുമാർ,ആർ.എസ്. പ്രശാന്ത്, അഭിജിത്.S. കുറച്ചു എന്നിവർ സംസാരിച്ചു . ഒരുകോടി 30 ലക്ഷം രൂപ മുടക്കി ആരംഭിച്ച പാർക്ക് കഴിഞ്ഞ 3 വർഷം മുമ്പ് 28.5 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിഞ്ഞ താണ്. കൊറോണ കഴിഞ്ഞതിനു ശേഷവും നാളിതുവരെ പാർക്ക് തുറക്കാത്തത് നാട്ടുകാർക്കും കുട്ടികൾക്കും വലിയ അവകാശമാണുള്ളത്. കുട്ടികളുടെ കളി സാധനങ്ങൾ പലതും ദ്രവിച്ച അവസ്ഥയിലാണ്. പാർക്കിലെ കെട്ടിടത്തിന് വാതിൽ പോലും ചിതലെടുത്തു നശിച്ചു. ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് പാലസ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം സംഘടിപ്പിച്ചത്.