അയിരൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പിന് നേരെ കല്ലെറിയുകയും ചെയ്ത അഞ്ചംഗ സംഘത്തിലെ ഒരാളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ കോട്ടപ്പുറം മുഹമ്മദ് ഇല്യാസ് മൻസിലിൽ അൻസാർ (37) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇടവ പാലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ബഹളമുണ്ടാക്കിയ അഞ്ചംഗസംഘത്തെ പോലീസ് തടയാൻ ശ്രമിക്കുകയും പ്രതികൾ പോലീസിനെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.